റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള സാധ്യതകൾ കൂടുന്നു. താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കരാർ ധാരണ ആയി. ഉടൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡ് ആവശ്യപ്പെടുന്ന 30 മില്യൺ ഓഫർ നൽകും എന്നാണ് കരുതുന്നത്. സ്പാനിഷ് രാജ്യാന്തര താരമായ റെഗുലിയണ് യുണൈറ്റഡിലേക്ക് വരാൻ ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് ഇറ്റാലിയൻ മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ പറയുന്നത്.
റയൽ മാഡ്രിഡ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരത്തെ തന്ന്ദ് ഓഫർ ചെയ്തിരുന്നു. എന്നാൽ റയൽ ആവശ്യപ്പെടുന്ന 30 മില്യൺ നൽകാൻ യുണൈറ്റഡ് മാനേജ്മെന്റ് മടി കാണിച്ചതാണ് ട്രാൻസ്ഫർ വൈകിയതിന് കാരണം. റെഗുലിയണ് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന സെവിയ്യ താരത്തെ സ്വന്തമാക്കിന്നതിൽ നിന്ന് പിന്മാറിയതും യുണൈറ്റഡിന് ഗുണമായി.
ലൂക് ഷോ കഴിഞ്ഞാൽ ഒരു ലെഫ്റ്റ് ബാക്ക് ഇല്ലാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വല്ലാതെ അലട്ടുന്നുണ്ട്. മാത്രമല്ല ലൂക് ഷോ അറ്റാക്ക് ചെയ്യുമെങ്കിലും ഗോളോ അസിസ്റ്റോ അധികം നൽകാൻ കഴിയാത്ത താരവുമാണ്. ഇതാണ് ഒലെ കൂടതൽ അറ്റാക്കിംഗ് മൈൻഡഡ് ആയ ലെഫ്റ്റ് ബാക്കിനെ തേടാൻ കാരണം. റയലിൽ നിന്ന് ലോണടിസ്ഥാനത്തിൽ സെവിയ്യയിൽ ആയിരുന്നു സെർജിയോ ഈ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്. സെവിയ്യക്ക് വേണ്ടി 30ൽ അധികം മത്സരങ്ങൾ കളിച്ച താരം സെവിയ്യയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും യൂറോപ്പ കിരീടത്തിലും വലിയ പങ്കു തന്നെ വഹിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ സെമി ഫൈനലിൽ യുണൈറ്റഡിനെ വെള്ളം കുടിപ്പിക്കാനും റെഗുലിയണ് ആയിരുന്നു. 2005 മുതൽ റയൽ മാഡ്രിഡ് അക്കാദമിക്ക് ഒപ്പം സെർജിയോ ഉണ്ട്.