റാമോസിന് ചൈനയിൽ പോകണം, വിടില്ലെന്ന് റയൽ മാഡ്രിഡ്

- Advertisement -

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ക്ലബ് വിടാൻ ആവശ്യപ്പെട്ടതായി റയൽ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് പെരസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ റാമോസ് ചൈനയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആ ആഭ്യൂഹങ്ങളെ ശരിവെച്ചിരിക്കുകയാണ് പെരെസ്. റാമോസും റാമോസിന്റെ ഏജന്റും തന്നെ കണ്ടെന്നും ചൈനയിലേക്ക് പോകണമെന്ന് പറഞ്ഞെന്നും പെരെസ് പറഞ്ഞു.

2021വരെ ആണ് റാമോസിന്റെ കരാർ ഉള്ളത്. ആ സമയമാകും മുമ്പ് ഫ്രീ ട്രാൻസ്ഫറിൽ പോകുവാൻ ആണ് റാമോസ് ആഗ്രഹിക്കുന്നത്. എന്നാൽ അത് അനുവദിക്കാൻ ആകില്ല എൻ‌ പെരെസ് പറഞ്ഞു. റാമോസ് ക്ലബിന്റെ ക്യാപ്റ്റനാണ്. ക്യാപ്റ്റനെ ഫ്രീ ആയി ക്ലബ് വിടാൻ സമ്മതിച്ചാൽ അത് നല്ല സന്ദേശമാകില്ല കൊടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് 2015ലും ക്ലബ് വിടുമെന്ന് റാമോസ് ഭീഷണി മുഴക്കിയിരുന്നു എങ്കിലും ക്ലബ് വിട്ടിരുന്നില്ല.

Advertisement