“പോഗ്ബയെ കുറിച്ച് ഓർത്ത് ആരും ആശങ്കപ്പെടേണ്ട” – ഒലെ

Newsroom

ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ ഇല്ലയോ എന്ന് ഓർത്ത് ആരും ആശങ്കപ്പെടേണ്ടതില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ. പോഗ്ബ ഉടൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ആണ് മാഞ്ചസ്റ്റർ ക്യാപ്റ്റൻ പരിശീലകന്റെ വാക്കുകൾ. പോഗ്ബയ്ക്ക് ഇനിയും വർഷങ്ങൾ ഇവിടെ കരാറുണ്ട്. ആരാധകർ അതുകൊണ്ട് പേടിക്കേണ്ടതേ ഇല്ലായെന്ന് ഒലെ പറഞ്ഞു.

നേരത്തെ റയൽ മാഡ്രിഡിലേക്ക് പോഗ്ബ പോകാൻ ശ്രമിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു‌. പോഗ്ബ ശ്രമിച്ചാലും ക്ലബിന് പോഗ്ബയെ വിൽക്കാൻ ഉദ്ദേശമില്ല എന്നാണ് ഒലെയുടെ വാക്കുകൾ കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നത്. മുമ്പ് കോസെ മൗറീനോ ഉള്ള കാലത്തും പോഗ്ബ ക്ലബ് വിടുമെന്ന തരത്തിൽ സൂചനകൾ നൽകിയിരുന്നു. ഒലെ വന്നതോടെ ആ ആശങ്കകൾ കുറഞ്ഞതായിരുന്നു‌. ഇപ്പോഴാണ് വീണ്ടും പോഗ്ബ മറ്റു ക്ലബുകളിലേക്കെന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവമാകാൻ തടങ്ങിയത്‌.