മിലാനിൽ നിന്നും ബ്രസീലിയൻ യുവതാരം ലൂക്കാസ് പക്വെറ്റയെ റാഞ്ചാനൊരുങ്ങി ഫ്രഞ്ച് ക്ലബ്ബായ ലിയോൺ. ബ്രസീലിയൻ ക്ലബ്ബായ ഫ്ലാമെങ്കോയിൽ നിന്നും 38 മില്യൺ നൽകിയാണ് സീരി എ വമ്പന്മാരായ എ സി മിലാൻ 2019 ജനുവരിയിൽ യുവതാരത്തെ സ്വന്തമാക്കിയത്. എന്നാൽ സാൻ സൈറോയിൽ തന്റെ പ്രകടനങ്ങൾ കൊണ്ട് കൂടുതൽ ചലനങ്ങൾ ഉണ്ടാക്കാൻ പക്വെറ്റക്കായിരുന്നില്ല. 23കാരനായ പക്വെറ്റ 44 മത്സരങ്ങളിൽ നിന്നും ഒരു ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് നേടിയത്.
കഴിഞ്ഞ സീസണിൽ അദ്ഭുതങ്ങൾ കാട്ടിയ ലിയോൺ ഈ വർഷവും ശക്തമായ സ്ക്വാഡുമായി ഇറങ്ങനാണ് പ്ലാനിടുന്നത്. മിലാനുമായി ആദ്യ ഘട്ട ചർച്ചകൾ നടന്ന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ബ്രസീലിൽ ഫ്ലാമെങ്കോയ്ക്ക് വേണ്ടി ഇരുപത്തിനാലു ലീഗ് മത്സരങ്ങളില്‍ നിന്നായി ഒന്‍പത് ഗോളുകള്‍ നേടിയ പക്വെറ്റ ബ്രസീലിനു വേണ്ടി രണ്ടു മത്സരങ്ങളിലും കളിച്ചു. റഷ്യന്‍ ലോകകപ്പിനായുള്ള ബ്രസീലിന്റെ 35 അംഗ സ്‌ക്വാഡില്‍ ഏറ്റവും പ്രായം കുറഞ്ഞ താരവും ലൂക്കാസ് പക്വെറ്റയായിരുന്നു.