മെസ്സിക്കും റൊണാൾഡോയ്ക്കും താല്പര്യമുണ്ടെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവർ എത്തും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ട്രാൻസ്ഫർ വിൻഡോയിലെ പ്ലാനുകൾ വ്യക്തമാക്കി പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് മികച്ചതാണെന്നും അതുകൊണ്ട് തന്നെ ഏതെങ്കിലും ഏരിയ ശക്തമാക്കണം എന്ന് തനിക്ക് തോന്നുന്നില്ല എന്നും സോൾഷ്യാർ പറഞ്ഞു. പക്ഷെ മെസ്സിയോ റൊണാൾഡോയോ താല്പര്യം കാണിച്ചാൽ അവരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിക്കും എന്നും അദ്ദേഹം പറഞ്ഞു.

റൊണാൾഡോയ്ക്ക് യുണൈറ്റഡിലേക്ക് മടങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ അതാകാം എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രത്യേക പൊസിഷനുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കുകയല്ല എന്നും പക്ഷെ മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കും എന്നൊരു സൂചനയാണ് സോൾഷ്യാർ ഈ വാക്കുകളിലൂടെ തന്നത്. യുണൈറ്റഡിന്റെ സ്ക്വാഡിക് തനിക്ക് വിശ്വാസം ഉണ്ടെന്ന് പറഞ്ഞ ഒലെ ഈ ടീം മെച്ചപ്പെട്ട് കൊണ്ടിരുക്കുകയാണെന്നും പറഞ്ഞു.

Advertisement