റയൽ മാഡ്രിഡിലേക്ക് പോകും എന്നത് വെറും അഭ്യൂഹം മാത്രം എന്ന് മാനെ

- Advertisement -

റയൽ മാഡ്രിഡ് ലിവർപൂൾ താരം മാനെയുമായി ചർച്ചകൾ നടത്തി എന്ന വാർത്തകളെ നിഷേധിച്ച് താരം രംഗത്ത് എത്തി. റയൽ മാഡ്രിഡിലേക്ക് പോകും എന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് മാനെ പറഞ്ഞു. താൻ വാർത്തകളിലൂടെ മാത്രമാണ് ഇത് അറിഞ്ഞത്. റയൽ ഇതുവരെ തന്നെ സമീപിച്ചിട്ടില്ല എന്നും ഒക്കെ അഭ്യൂഹങ്ങൾ മാത്രമാണെന്നും മാനെ പറഞ്ഞു.

ലോകകപ്പ് കഴിഞ്ഞ് വിശ്രമിക്കുന്ന മാനെ താൻ അമേരിക്കയിലേക്ക് ലിവർപൂൾ പോകുന്നതിന് മുമ്പ് ടീമിനൊപ്പം ചേരും എന്നും പറഞ്ഞു. റയൽ മാഡ്രിഡ് മികച്ച ക്ലബാണെന്നും അത് അംഗീകരിക്കുന്നു എന്നും പറഞ്ഞ മാനെ പക്ഷെ താൻ ഇപ്പോൾ ലിവർപൂൾ താരമാണെന്നും തന്റെ മുഴുവൻ ശ്രദ്ധയും ലിവർപൂളിൽ മാത്രമാണെന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement