ലിയോണിന്റെ ഡെംബലയെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു സ്ട്രൈക്കറെ തേടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്വേഷണം ഇപ്പോൾ
ലിയോൺ താരമായ മോസ ഡെംബലയിൽ എത്തി നിൽക്കുകയാണ്. 23കാരനായ താരം അവസാന രണ്ടു സീസണുകളിലായി ഫ്രഞ്ച് ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ട്. മാർഷ്യലിനും റാഷ്ഫോർഡിനും കൂട്ടായി ഡെംബലെ കൂടെ എത്തിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിലെ പ്രശ്നങ്ങൾ തീരും എന്നാണ് ബോർഡ് വിശ്വസിക്കുന്നത്.

ഏകദേശം 60 മില്യണോളം തുക വേണ്ടി വരും ലിയോൺ ഡെംബലെയെ വിട്ടു നൽകാൻ. രണ്ടു വർഷം മുമ്പ് 18 മില്യണായിരുന്നു കെൽറ്റിക്കിൽ നിന്ന് ലിയോണ ഡെംബലയെ സ്വന്തമാക്കിയത്. പി എസ് ജി യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ് ഡെംബലെ. മുമ്പ് ഫുൾഹാമിനായും താരം കളിച്ചിട്ടുണ്ട്. ഡെംബലയ്ക്ക് വേണ്ടി പ്രീമിയർ ലീഗ് ക്ലബായ ചെൽസിയും രംഗത്തുണ്ട്.