അർജന്റീനിയൻ സൂപ്പർ സ്റ്റാർ മൗരോ ഇക്കാർഡിക്ക് വേണ്ടി നാപോളിയും റോമയും രംഗത്ത്. ഇന്റർ മിലാൻ വിട്ട് ഇക്കാർഡി പുറത്ത് പോവേണ്ടിവരുമെന്നുറപ്പായതിനെ തുടർന്നാണ് മറ്റ് ഇറ്റാലിയൻ ക്ലബ്ബുകൾ ശ്രമം തുടങ്ങിയത്. ലുകാകുവിനെ യുണൈറ്റഡിൽ നിന്നും എത്തിക്കുമ്പോളേ ഇക്കാർഡിക്ക് പുറത്തേക്കുള്ള വഴി തുറന്നിരുന്നു.
ഇന്ററിന്റെ ടീമിൽ ഇക്കാർഡിക്ക് ഇടമില്ലെന്ന് കോച്ച് കോണ്ടെയും ക്ലബ്ബ് പ്രസിഡന്റും വ്യക്തമാക്കിയതിന് പിന്നാലേ ഇക്കാർഡിയുടെ നമ്പർ 9 ലുകാകുവിന് കൊടുക്കുകയും ചെയ്തു. നപോളിയും റോമയും രംഗത്തുണ്ടെങ്കിലും യുവന്റസിലേക്ക് പോവാനാണ് ഇക്കാർഡിക്ക് താത്പര്യമെന്നറിയുന്നു. എന്നാൽ ഇന്ററിന് ഡയറക്ട് റൈവലുകളായ യുവന്റസിന് ഇക്കാർഡിയെ നൽകാൻ താത്പര്യമില്ല. പകരം ഡിബാലയെ ലഭിച്ചാൽ ഈ തീരുമാനത്തിൽ നിന്നും പിന്മാറാം എന്ന നിലപാടാണ്. കരാര്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് ശേഷം ഇന്റര്‍ മിലാനില്‍ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട അന്ന് മുതല്‍ ഇക്കാര്‍ഡിയും ക്ലബുമായി പ്രശ്നങ്ങള്‍ തുടരുകയായിരുന്നു.