മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയക്കായുള്ള ബാഴ്സലോണ ശ്രമങ്ങൾ വിജയിക്കാൻ സമ്മർ വരെ കാത്തു നിൽക്കേണ്ടി വരും. ജനുവരിയിൽ തന്നെ ഗാർസിയയെ ടീമിൽ എത്തിക്കാൻ ബാഴ്സ ശ്രമിച്ചു എങ്കിലും സിറ്റി വലിയ തുക ആവശ്യപ്പെട്ടതിനാൽ ഇരു ക്ലബുകളും ചർച്ചകൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി അടുത്ത സമ്മറിൽ ആകും ഗാർസിയ ബാഴ്സലോണയിൽ എത്തുക. ഗാർസിയ ഈ മാസത്തോടെ ഫ്രീ ഏജന്റായി കഴിഞ്ഞു.
സമ്മറിൽ ബാഴ്സലോണയിലേക്ക് വരാൻ താരം സമ്മതിച്ചതായി നേരത്തെ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. ബാഴ്സലോണ കഴിഞ്ഞ സമ്മറിൽ 20 മില്യൺ വാഗ്ദാനം ചെയ്തിട്ടും സിറ്റി താരത്തെ വിട്ടു നൽകിയിരുന്നില്ല. ആ ഗാർസിയയെ സമ്മറിൽ ഫ്രീ ആയി ബാഴ്സലോണക്ക് സ്വന്തമാകാൻ ആകും.
മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. 20കാരനായ ഗാർസിയ ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം കളിച്ചിരുന്നു.