ക്രിസ്റ്റൽ പാലസ് സൂപ്പർ സ്റ്റാർ വിൽഫ്രഡ് സാഹയെ സ്വന്തമാക്കാൻ ഏവർട്ടന്റെ വമ്പൻ ഓഫർ. ക്ലബ്ബ് റെക്കോർഡ് തുകയായ 55 മില്യൺ യൂറോക്ക് പുറമെ രണ്ട് കളിക്കാരെയും എവർട്ടൻ പാലസിന് വാഗ്ദാനം ചെയ്തു. സെൻക്ക് ടോസുൻ, ജെയിംസ് മക്കാർത്തി എന്നിവരെയാണ് എവർട്ടൻ പാലസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ട്രാൻസ്ഫർ സീസണിന്റെ തുടക്കത്തിൽ സാഹയെ സ്വന്തമാക്കാൻ ആഴ്സണൽ ശ്രമം നടത്തിയിരുന്നു. അന്ന് 40 മില്യൺ ആണ് ആഴ്സണൽ വാഗ്ദാനം ചെയ്തത്. ഇത് നിരസിച്ച പാലസ് 70 മില്യണിൽ കുറഞ്ഞ ഒരു തുകക്ക് താരത്തെ വിൽക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.
പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായാണ് സാഹ അറിയപ്പെടുന്നത്. ഏത് പ്രതിരോധത്തെയും മറികടക്കാനുള്ള താരത്തിന്റെ ഡ്രിബ്ലിങ് കഴിവും ഏറെ പ്രശസ്തമാണ്.
ഐവറി കോസ്റ്റ് ദേശീയ താരമായ സാഹ ക്ലബ്ബ് മാറാനുള്ള ആഗ്രഹം പാലസിനെ അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയാണ് സാഹ.