മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കിനെ വിൽക്കില്ലെന്ന് ക്ലബ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറി ബയിയെ വിൽക്കില്ല എന്ന് ക്ലബ് താരത്തെ അറിയിച്ചു. പുതിയ ഒരു സെന്റർ ബാക്കിനെ ടീമിൽ എത്തിക്കാൻ വേണ്ടി ഇപ്പോഴുള്ള ഒരു സെന്റർ ബാക്കിനെ വിൽക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ സൂചന നൽകിയിരുന്നു‌. എന്നാണ് അത് ബയി ആയിരിക്കില്ല എന്നാണ് താരത്തിന് ലഭിച്ച ഉറപ്പ്.

ഇംഗ്ലീഷ് സെന്റർ ബാക്കായ മഗ്വൈറിനെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ടെന്ന് വാർത്തകൾ ഉണ്ട്. അർജന്റീന സെന്റർ ബാക്കായ മാർക്കസ് റോഹോ ആയിരിക്കും ക്ലബ് വിൽക്കാൻ സാധ്യതയുള്ള താരം. സ്മാളിംഗും ജോൺസും ടീമിൽ ഈ സീസണിലും തുടർന്നേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement