ഉറുഗ്വേ താരമായ കവാനി ഫ്രഞ്ച് ക്ലബായ പി എസ് ജി വിട്ടേക്കും. കവാനി സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായി ചർച്ചകൾ നടത്തി എന്നും ഈ സീസൺ അവസാനത്തോടെ കവാനി ക്ലബ് മാറാൻ ധാരണ ആയെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പി എസ് ജിയിൽ ഇപ്പോൾ കവാനിക്ക് അവസരങ്ങൾ കുറഞ്ഞതാണ് താരം ക്ലബ് മാറാനുള്ള തീരുമാനത്തിലേക്ക് ഇപ്പോൾ എത്താൻ കാരണം.
ഇക്കാർഡി വന്നതോടെ പി എസ് ജിയുടെ പ്രധാന സ്ട്രൈക്കർ ആയി ഇക്കാർഡി മാറിയിരിക്കുകയാണ്. ഇക്കാർഡിയെ പുതിയ കരാറിൽ സൈൻ ചെയ്യാനും പി എസ് ജി ഉദ്ദേശിക്കുന്നുണ്ട്. ഇതാണ് കവാനി ഈ മാറ്റത്തിന് തയ്യാറെടുക്കാൻ കാരണം. 32കാരനായ കവാനി മൂന്നു വർഷത്തെ കരാർ ആകും അത്ലറ്റിക്കോ മാഡ്രിഡിൽ ഒപ്പുവെക്കുക. 2013 മുതൽ പു എസ് ജിയുടെ ഏറ്റവും പ്രധാന താരമായിരുന്നു കവാനി.