ലീഗ് വണ്ണിൽ തുടരാൻ ബലോട്ടലി

- Advertisement -

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടലി ഫ്രഞ്ച് ലീഗിൽ തുടരും. പക്ഷെ OGC നീസിൽ നിന്നും മാറി ഒളിമ്പിക് മാഴ്‌സെയിലിലേക്കാണ് താരം പോകുന്നതെന്നാണ് സൂചന. OGC നീസുമായുള്ള മരിയോ ബലോട്ടല്ലിയുടെ കരാർ ജൂണിൽ തീർന്നിരുന്നു. ഇറ്റലിയിലേക്ക് മരിയോ ബലോട്ടല്ലി തിരിച്ച് പോകുമെന്നാണ് ഫുട്ബോൾ ആരാധകർ കരുതിയത്. എന്നാൽ ഫ്രാൻസിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ മറിച്ചാണ് സൂചിപ്പിക്കുന്നത്.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വേണ്ടി കളിച്ച മരിയോ ബലോട്ടലി സീരി എയിൽ മിലാൻ ടീമുകൾക്കും വേണ്ടി ബൂട്ടണിഞ്ഞു. വിവാദങ്ങളുടെ തോഴനായ മരിയോ ബലോട്ടലി 33 മത്സരങ്ങൾ അസൂറിപ്പടയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണിൽ നീസിന് വേണ്ടി 14 ഗോളടിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ നിന്നും മരിയോ ബലോട്ടലിക്ക് വേണ്ടി ഓഫറുകൾ വരുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement