സ്കോട്ലാൻഡ് ഡിഫൻഡർക്കായി 25 മില്യൺ വാഗ്ദാനം ചെയ്ത് ആഴ്സണൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്കോട്ടിഷ് ചാമ്പ്യന്മാരായ സെൽറ്റികിന്റെ യുവ ലെഫ്റ്റ് ബാക്കിനായി ആഴ്സണൽ രംഗത്ത്. സ്കോട്ട്‌ലൻഡ് താരമായ കെയ്റൻ ടൈർനിയെ ആണ് ആഴ്സണൽ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. നേരത്തെ ടൈർനിക്ക് 15 മില്യൺ ആഴ്സണൽ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും സെൽറ്റിക് ആ ഓഫർ നിരസിക്കുകയായിരുന്നു. തുടർന്ന് 25 മില്യന്റെ വലിയ ഓഫർ തന്നെ നൽകിയിരിക്കുകയാണ് ആഴ്സണൽ ഇപ്പോൾ.

സ്കോട്ടിഷ് ലീഗിലെ റെക്കോർഡ് തുകയാണിത്. മുമ്പ് മോസെ ഡെമ്പലയെ വിറ്റപ്പോൾ 19 മില്യൺ കിട്ടിയതാണ് ഇപ്പോൾ ഉള്ള ട്രാൻസ്ഫർ റെക്കോർഡ്. 22കാരനായ കെയ്റൻ അവസാന നാലു സീസണുകളിലായി സെൽറ്റിക്കിനൊപ്പം ഉണ്ട്. നാലു സീസണിലും ലീഗ് കിരീടവും താരൻ നേടിയിരുന്നു. ഇപ്പോൾ പരിക്കിന്റെ പിടിയിലുള്ള താരം പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്.