മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ താരം ഏഞ്ചൽ ഗോമസ് ക്ലബ് വിട്ട് പോകുമെന്ന് ഭയം. കരാറിന്റെ അവസാന കാലത്തുള്ള ഏഞ്ചൽ ഗോമസ് ഇനിയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചില്ല. മെയ് അവസാനത്തിനു മുമ്പ് കരാർ ഒപ്പുവെച്ചില്ല എങ്കിൽ ഗോമസിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടപ്പെടും. ഗോമസിനെ സ്വന്തമാക്കാൻ ചെൽസി, ആഴ്സണൽ, ബാഴ്സലോണ, ഡോർട്മുണ്ട് എന്നിവർ ഒക്കെ രംഗത്തുണ്ട്.
ഏഞ്ചൽ ഗോമസ് ഉടൻ കരാർ അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ രണ്ടു മാസം മുമ്പ് പറഞ്ഞിരുന്നു. പക്ഷെ ഇത്ര കാലമായിട്ടും അത് സംഭവിച്ചില്ല. ക്ലബിന്റെ അക്കാദമിയിലെ ഏറ്റവും വലിയ ടാലന്റായാണ് ഗോമസിനെ കണക്കാക്കുന്നത്. പക്ഷെ അധികം അവസരങ്ങൾ ഗോമസിന് ലഭിക്കാത്തതിനാൽ ആണ് താരം ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കാൻ മടിക്കുന്നത്.