ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസെസ്കോ ടോട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു. പനിയും മറ്റു ലക്ഷണങ്ങളും കാരണം ടോട്ടി ചികിത്സ തേടിയിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. താരത്തിനു ഭാര്യക്കും കൊറോണ പോസിറ്റീവ് ആണ്. ടോട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു എന്നും രോഗ ലക്ഷണങ്ങൾ മാറിയെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തിടെ ആയിരുന്നു ടോട്ടിയുടെ പിതാവ് എൻസോ കൊറോണ് ബാധിച്ച് മരണപ്പെട്ടത്.