മെസ്റ്റല്ലയിൽ ബാഴ്‌സലോണ വലൻസിയയെ 5-0 ന് പരാജയപ്പെടുത്തി കോപ്പ ഡെൽ റേ സെമിഫൈനലിൽ എത്തി. ഫെറാൻ ടോറസിന്റെ തകർപ്പൻ ഹാട്രിക്കാണ് ബാഴ്സക്ക് കരുത്തായത്. ഫെർമിൻ ലോപ്പസും ലാമിൻ യാമലും ഒരോ ഗോളും നേടി. 31 തവണ കോപ ഡെൽ റേ കപ്പ് ജേതാക്കളായ ടീമാണ് ബാഴ്സലോണ.
റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ അഭാവത്തിൽ ഇറങ്ങിയ ബാഴ്സയ്ക്ക് ആയി ടോറസ് 3, 17, 30 മിനിറ്റുകളിൽ ആണ് ഗോളുകൾ നേടിയത്.
അതേസമയം, റയൽ സോസിഡാഡ് 10 പേരായി ചുരുങ്ങിയ ഒസാസുനയെ 2-0 ന് പരാജയപ്പെടുത്തി കൊണ്ടും സെമിയിൽ എത്തി. റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് സെമിഫൈനലിലെത്തിയ മറ്റു ടീമുകൾ.