“2022 ലോകകപ്പിന്റെ സമയത്ത് നെയ്മർ ലോകത്തെ ഏറ്റവും മികച്ച താരം ആയിരിക്കും”

Newsroom

2022 ലോകകപ്പിൽ നെയ്മർ ആയിരിക്കും താരം എന്ന് ബ്രസീലിയൻ പരിശീലകൻ ടിറ്റെ. ലോകകപ്പ് നടക്കുന്ന കാലത്ത് ഈ ലോകത്തെ ഏറ്റവും മികച്ച താരം നെയ്മർ ആയിരിക്കും. ലോകത്തെ ഏറ്റവും മികച്ച താരമായി ആയിരിക്കും നെയ്മർ ലോകകപ്പിന് എത്തുക എന്നും ബ്രസീലിയൻ പരിശീലകൻ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അപ്പോഴേക്ക് അവരുടെ മികവ് കഴിഞ്ഞിട്ടുണ്ടാകും എന്ന അനുമാനത്തിലാണ് ടിറ്റെയുടെ വാക്കുകൾ.

മെസ്സിക്ക് 2022 ലോകകപ്പിന്റെ സമയത്ത് 35 വയസ്സും റൊണാൾഡോക്ക് 37 വയസ്സുമായിരിക്കും. അത് കണക്കിലാക്കി ആകാം ടിറ്റെ ഇങ്ങനെ പറഞ്ഞത്. ഇരുവർക്കും പ്രായമായാൽ വരെ നെയ്മറിന് ലോകത്തെ മികച്ച താരമാകാൻ അപ്പോഴും വെല്ലുവിളികൾ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. സ്വന്തം ക്ലബിൽ ഉള്ള എമ്പപ്പെ അടക്കമുള്ള താരങ്ങൾ വളർന്നു വരുന്നുമുണ്ട്. പക്ഷെ അതൊന്നും ടിറ്റെ കണക്കാക്കുന്നില്ല. നെയ്മർ ആയിരിക്കും മികച്ച താരം എന്നത് ടിറ്റെ ഉറപ്പിച്ച് പറയുന്നു.

നെയ്മർ തന്റെ ബെസ്റ്റ് പൊസിഷനിൽ തന്നെ ബ്രസീലിയൻ ടീമിൽ കളിക്കുമെന്നും നെയ്നറിനെ സ്ഥാനം മാറ്റി കളിപ്പിക്കില്ല എന്നും ടിറ്റെ കൂട്ടിച്ചേർത്തു.