വിജയത്തോടെ കാഹിലിന് വിട

Newsroom

ഓസ്ട്രേലിയൻ ഇതിഹാസം ടിം കാഹിലിന് വിജയത്തോടെ വിട പറഞ്ഞ് ഓസ്ട്രേലിയ. കാഹിലിന്റെ വിരമിക്കൽ മത്സരത്തിൽ ലെബനനെ നേരിട്ട ഓസ്ട്രേലിയ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കളിയുടെ 83ആം മിനുട്ടിൽ സബ്ബായാണ് കാഹിൽ അവസാന മത്സരത്തിനായി ഇറങ്ങിയത്. കാഹിലിന്റെ 108ആം മത്സരമായിരുന്നു ഇത്.

ഇന്ന് ഓസ്ട്രേലിയക്കായി അരങ്ങേറ്റക്കാരൻ ബോയ്ല് ഇരട്ട ഗോളുകൾ നേടിയതാണ് വിജയം എളുപ്പമാക്കിയത്. കെയ്ല് ആണ് മറ്റൊരു ഗോൾ നേടിയത്. ഓസ്ട്രേലിയ ആരാധകരീടും ടീമിനും മത്സര ശേഷം കാഹിൽ നന്ദി പറഞ്ഞു. വിതുമ്പി കൊണ്ടാണ് താരം കളം വിട്ടത്.

ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് കാഹിൽ. 50 ഗോളുകൾ സോക്കറൂസിനായി നേടിയിട്ടുള്ള കാഹിൽ നാൽ ലോകകപ്പിൽ ഓസ്ട്രേലിയക്കായി ഇറങ്ങിയിട്ടുമുണ്ട്. നാളെ ഇന്ത്യയിലേക്ക് തിരിക്കുന്ന കാഹിക് തന്റെ ടീമായ ജംഷദ്പൂരിനൊപ്പം ചേരും. നാളെ നടക്കുന്ന ജംഷദ്പൂർ പൂനെ സിറ്റി മത്സരത്തിൽ കാഹിൽ കളിച്ചേക്കില്ല.