ബിൽഡും കിക്കറും റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഈ സീസണിന്റെ അവസാനത്തോടെ ബയേൺ മ്യൂണിക്ക് അവരുടെ ക്ലബ് ഇതിഹാസം തോമസ് മുള്ളറുമായി വേർപിരിയും. മുള്ളർ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ക്ലബ് നിലവിൽ അദ്ദേഹത്തിന് പുതിയ കരാർ നൽകാൻ പദ്ധതിയിടുന്നില്ല.

2000-ത്തിൽ ക്ലബ്ബിന്റെ അക്കാദമിയിൽ ചേർന്നതിനുശേഷം 25 വർഷമായി ബയേണിൽ പ്രവർത്തിക്കുന്ന മുള്ളർ, വർഷങ്ങളായി അവരുടെ ജർമ്മനിയിലെ ആധിപത്യത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബ് വിടുന്നത് ബവേറിയൻ ഭീമന്മാരുടെ ഒരു യുഗത്തിന്റെ അവസാനത്തെ ആകും അടയാളപ്പെടുത്തുന്നത്.
വരും ആഴ്ചകളിൽ ഔദ്യോഗിക തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.