വിയൻ്റിയാൻ, ലാവോസ്: ഇന്ത്യൻ U20 പുരുഷ ടീം AFC U20 ഏഷ്യൻ കപ്പ് ചൈന 2025 യോഗ്യതാ മത്സരങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ, തോമസ് കെ ചെറിയാനെ ക്യാപ്റ്റനായി നിയമിച്ചു. സെപ്‌റ്റംബർ 25 ബുധനാഴ്ച ലാവോ നാഷണൽ സ്റ്റേഡിയത്തിൽ മംഗോളിയയ്‌ക്കെതിരെ ആണ് ഉദ്ഘാടന മത്സരം. ഡൽഹിയിൽ നിന്നുള്ള മലയാളി താരമാണ് ചെറിയാൻ.
![Picsart 24 09 24 13 37 07 688](https://fanport.in/wp-content/uploads/2024/09/Picsart_24-09-24_13-37-07-688-1024x683.jpg)
മൂന്ന് മാസത്തെ തയ്യാറെടുപ്പിന് ശേഷം, തിങ്കളാഴ്ച ഇന്ത്യ വിയൻഷ്യാനിലെത്തി. ചൊവ്വാഴ്ച നടന്ന ടീം മീറ്റിംഗിൽ ഹെഡ് കോച്ച് രഞ്ജൻ ചൗധരി ചെറിയാനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ടൂർണമെൻ്റിന് യോഗ്യത നേടുന്നതിന് ഗ്രൂപ്പ് ജിയിൽ ഒന്നാമതെത്തുകയോ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരിൽ ഒന്ന് ആവുകയോ ചെയ്യണം.