യുവന്റസ് അവരുടെ പുതിയ പരിശീലകനായി തിയാഗോ മോട്ടയെ നിയമിക്കും. ബുധനാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുൻ ഇറ്റലി ഇൻ്റർനാഷണലിനെ ഇറ്റാലിയൻ വമ്പൻമാരായ യുവൻ്റസുമായി നേരത്തെ തന്നെ കരാർ ധാരണയിൽ എത്തൊയിട്ടുണ്ട്. ബൊലോഗ്ന കോച്ച് ആയിരുന്ന തിയാഗോ മോട്ട അവിടെ കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
41 കാരനായ മോട്ട, ബോലോഗ്നയിലെ തൻ്റെ രണ്ടാം സീസണിൽ ക്ലബിനെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് നയിച്ചിരുന്നു. 68 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് സീരി എയിൽ ബൊലോഗ്ന ഇത്തവണ ഫിനിഷ് ചെയ്തത്.
യുവന്റസ് അവരുടെ പരിശീലകനായ മാസിമിലിയാനോ അല്ലെഗ്രിയെ കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. 2022ൽ ആയിരുന്നു മോട്ട ബോലോഗ്നയിൽ എത്തിയത്. അതിനു മുമ്പ് സ്പെസിയ, ജെനോവ എന്നീ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.