Picsart 23 02 15 21 05 35 611

ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റി എന്ന് സാവി

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ തന്റെ ടീമിന്റെ യൂറോപ്പ ലീഗ് പോരാട്ടത്തിന് മുന്നോടിയായി എഫ്‌സി ബാഴ്‌സലോണയുടെ മാനേജരായ സാവി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. വാർത്താ സമ്മേളനത്തിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റിമറിച്ച യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗിനെ സാവി പ്രശംസിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസ്ഥ മാറ്റുക എന്നത് ടെൻ ഹാഗിന് എളുപ്പമുള്ള കാര്യമായിരുന്നില്ല, ടെൻ ഹാഗ് ഇതുവരെ യുണൈറ്റഡിൽ മികച്ച ജോലിയാണ് ചെയ്യുന്നതെന്ന് സാവി സമ്മതിച്ചു. ഡച്ച് പരിശീലകൻ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റി എന്നും ഇതോടെ ക്ലബ്ബും ആരാധകരും വീണ്ടും ആവേശത്തിലായി എന്നുൻ സാവി പറയുന്നു. ടെൻ ഹാഗിന്റെ ആക്രമണ ശൈലിയെ സാവി പ്രശംസിക്കുകയും ചെയ്തു, ആക്രമണ ഫുട്ബോൾ ഇഷ്ടപ്പെടുന്ന പരിശീലകർക്ക് ടെൻ ഹാഗ് ഒരു റഫറൻസാണ് എന്നും സാവി പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും അപകടകാരിയായ കളിക്കാരിൽ ഒരാളെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളടിച്ചു കൂട്ടുന്ന റാഷ്ഫോർഡിനെ കുറിച്ച് സാവി പറഞ്ഞു. നാളെ ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൾ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്‌.

Exit mobile version