“ഫുൾ സ്ക്വാഡ് ഉണ്ടെങ്കിൽ നല്ല ഫുട്ബോൾ കളിക്കാൻ ഞങ്ങൾക്ക് ആകും, ഈ സീസണിൽ അതില്ലായിരുന്നു” – ടെൻ ഹാഗ്

Newsroom

Picsart 24 05 25 23 05 29 538
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രകടനം മോശമാകാൻ കാരണം ടീമിന്റെ ഫിറ്റ്നസ് ആണെന്ന് ടെൻ ഹാഗ്. തനിക്ക് ഒരിക്കലും തന്റെ ഫുൾ സ്ക്വാഡ് ഇല്ലായിരുന്നു എന്നും അത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു എന്നും ടെൻ ഹാഗ് പറഞ്ഞു. ഇന്ന് എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് കിരീടം ഉയർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. അതിനു ശേഷം സംസാരിക്കുക ആയിരുന്നു ടെൻ ഹാഗ്.

ടെൻ ഹാഗ് 24 05 25 23 05 41 009

“ഈ വർഷം മുഴുവൻ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്! കളിക്കാർ ഫിറ്റായാൽ നമുക്ക് നല്ല ഫുട്ബോൾ കളിക്കാം.. ഞങ്ങൾ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ കളിച്ചാണ് ജയിച്ചത്.” ടെൻ ഹാഗ് പറഞ്ഞു.

തന്റെ രണ്ട് സീസണിൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങളിൽ മാത്രമെ തനിക്ക് ഒരു പൂർണ്ണ സ്ക്വാഡ് ഉണ്ടായിരുന്നുള്ളൂ എന്ന് ടെൻ ഹാഗ് പറഞ്ഞു.

“ട്രോഫികൾ നേടുന്നതാണ് ഫുട്ബോൾ. എനിക്ക് മികച്ച ഫുട്ബോൾ കളിക്കണം, ചലനാത്മകവും ആക്രമണാത്മകവുമായ ഫുട്ബോൾ കളിക്കണം, പക്ഷേ അതിനെക്കാൾ ഉഒഅരി ഗെയിമുകളും ട്രോഫികളും നേടണം. അതാണ് ഞങ്ങൾ കൊണ്ടുവന്ന മാനസികാവസ്ഥ. ഇത് ഞങ്ങളുടെ കിരീടം നേടാനുള്ള രേയിരു അവസരമായിരുന്നു, ഞങ്ങൾ അത് ചെയ്തു. കളിക്കാരെയും സ്റ്റാഫിനെയും കുറിച്ച് എനിക്ക് അഭിമാനമുണ്ട്.” – ടെൻ ഹാഗ് പറഞ്ഞു.