ടെൻ ഹാഗ് ‘ഇറ’ അവസാനിച്ചു!! മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് അവരുടെ പരിശീലകൻ ടെൻ ഹാഗിനെ പുറത്താക്കി. ഈ സീസണിലെ മോശം തുടക്കത്തിന് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാം യുണൈറ്റഡിനോട് തോറ്റിരുന്നു. ഇത് പ്രീമിയർ ലീഗിലെ ആദ്യ 9 മത്സരങ്ങളിൽ നിന്നുള്ള യുണൈറ്റഡിന്റെ നാലാം തോൽവി ആയിരുന്നു.

Picsart 23 06 02 20 22 18 614

ഇപ്പോൾ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പതിനാലാം സ്ഥാനത്ത് നിൽക്കുകയാണ്. അവസാന 3 സീസണായി ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. രണ്ട് കിരീടങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നേടി എങ്കിലും ലീഗിലെ മോശം പ്രകടനങ്ങൾ എപ്പോഴും ടെൻ ഹാഗിനു മേൽ സമ്മർദ്ദങ്ങൾ ഉയർത്തിയിരുന്നു.

പുതിയ പരിശീലകനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിസ്റ്റൽ റൂയ് ടീമിന്റെ താൽക്കാലിക പരിശീലകനാകും.