മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്. തൻ്റെ യൂട്യൂബ് ചാനലിൽ റിയോ ഫെർഡിനാൻഡുമായുള്ള അഭിമുഖത്തിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ കിരീടങ്ങൾക്ക് ആയി മത്സരിക്കാൻ കഴിയില്ലെന്ന് പറഞ്ഞതിന് ടെൻ ഹാഗിനെ റൊണാൾഡോ വിമർശിച്ചിരുന്നു.
സെപ്തംബർ 2 വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ടെൻ ഹാഗ് റൊണാൾഡോയുടെ അഭിപ്രായങ്ങളിൽ മറുപടി പറഞ്ഞു. യുണൈറ്റഡിന് പ്രീമിയർ ലീഗ് നേടാൻ കഴിയില്ലെന്ന് നിർദ്ദേശിച്ചത് പോർച്ചുഗീസ് ഫോർവേഡ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് നേടാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇല്ല, നിങ്ങൾ ലേഖനം നന്നായി വായിച്ചാൽ അദ്ദേഹം ഇത് പറഞ്ഞത് കാണാം,” ടെൻ ഹാഗ് പറഞ്ഞു.
ഇപ്പോൾ സൗദി അറേബ്യയിൽ കളിക്കുന്ന റൊണാൾഡോയും മാഞ്ചസ്റ്ററും തമ്മിൽ നല്ല അകലമുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാൻ അർഹതയുണ്ട്. ടെൻ ഹാഗ് പറഞ്ഞു.
“മെയ് മാസത്തിൽ ഞങ്ങൾ എവിടെയാണെന്ന് കാണാം. ഇത് സീസണിൻ്റെ തുടക്കം മാത്രമാണ്. ഞങ്ങൾ ഇപ്പോഴും ഒരു പരിവർത്തന കാലഘട്ടത്തിലാണ്. ഞങ്ങൾക്ക് ധാരാളം യുവ കളിക്കാർ ഉണ്ട്, ഇപ്പോഴും പരിക്കുകൾ നേരിടുന്നു. ഞങ്ങൾക്ക് എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ടീമിന് ഇത് അറിയാം.” ടെൻ ഹാഗ് പറഞ്ഞു.