ഡിഫൻഡറ്രായ വിക്ടർ ലിൻഡലോഫിന്റെയും മധ്യനിര താരം സ്കോട്ട് മക്ടോമിനെയുടെയും ഭാവി വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് തീരുമാനിക്കും. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മുൻനിര യൂറോപ്യൻ ക്ലബ്ബുകളായ ഇന്റർ മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയിൽ നിന്ന് ലിൻഡെലോഫ് ഒഫറുകൾ ആകർഷിച്ചിരുന്നു, അതേസമയം മക്‌ടോമിനയ് ന്യൂകാസിൽ യുണൈറ്റഡിലേക്കുള്ള നീക്കത്തെ സംബന്ധിച്ച് റൂമർ ഉണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ട് കളിക്കാരുടെയും ഭാവി സംബന്ധിച്ച തീരുമാനം അടുത്ത സീസണിലേക്കുള്ള ക്ലബ്ബിന്റെ പദ്ധതികളിൽ നിർണായകമാകും. റെഡ് ഡെവിൾസിന്റെ പ്രതിരോധത്തിൽ ലിൻഡെലോഫ് ഇപ്പോൾ സ്ഥിരാംഗമല്ല. ലിസാൻഡ്രോ, വരാനെ, മഗ്വയർ എന്നിവർക്ക് പിറകിലാണ് ലിൻഡെലോഫിന്റെ സ്ഥാനം ഇപ്പോൾ. താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
യുണൈറ്റഡിന്റെ മധ്യനിരയിൽ മക്‌ടോമിനയും സ്ഥിരാംഗമല്ല. കസെമിറോ, ഫ്രെഡ് എന്നിവരെല്ലാം മക്ടോമിനയ്ക്ക് പിറകിലാണ്. എങ്കിലും യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്നതാരത്തെ ക്ലബ് എളുപ്പത്തിൽ വിട്ടു കൊടുക്കാൻ സാധ്യതയില്ല.