മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ രൂക്ഷ വിമർശനവുമായി ലാലിഗ പ്രസിഡന്റ് ഹാവിയർ തെബാസ് രംഗത്ത്. മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് വിലക്ക് നീക്കിയതാണ് തെബാസിനെ പ്രകോപിപ്പിച്ചത്. സിറ്റി കാര്യങ്ങൾ ശരിയായി ചെയ്തത് കൊണ്ടല്ല അവർ അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് കളിക്കുന്ന സാഹചര്യം വന്നത്. മറിച്ച് കോടതി തെറ്റായ വിധി പുറപ്പെടുവിച്ചത് കൊണ്ടാണ്. തെബാസ് പറഞ്ഞു. സിറ്റിയും പി എസ് ജിയും അവസാന വർഷങ്ങളിൽ കാണിച്ചത് എന്താണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഒരു നടപടിയും ഉണ്ടാകുന്നില്ല. അദ്ദേഹം പറഞ്ഞു.
സിറ്റിക്ക് വിലക്ക് വന്നപ്പോൾ എല്ലാവരും അത് സിറ്റി അർഹിച്ചതാണെന്നാണ് വിലയിരുത്തിയത്. ചെറിയ നീതി എങ്കിലും ഫുട്ബോൾ ലോകത്ത് നടപ്പാകുന്നു എന്ന് എല്ലാവരും ആശ്വസിച്ചു. എന്നാൽ ആ വിധിയും ഇപ്പോൾ തിരുത്തിയിരിക്കുകയാണ്. തെബാസ് പറഞ്ഞു. സിറ്റി എണ്ണ പണം കൊണ്ട് ടീമുണ്ടാക്കിയത് ആണെന്നും ഫുട്ബോളിൽ ഇങ്ങനെ ടീമുകൾ ഒരുക്കുന്നത് ന്യായം അല്ലായെന്നും തെബാസ് പറഞ്ഞു.