ഇൻ്റർ മിയാമി മാനേജർ ജെറാർഡോ ‘ടാറ്റ’ മാർട്ടിനോ “വ്യക്തിപരമായ കാരണങ്ങളാൽ” MLS ക്ലബ് വിടാൻ ഒരുങ്ങുന്നതായി ചൊവ്വാഴ്ചത്തെ റിപ്പോർട്ടുകൾ പറയുന്നു. 2023 ജൂൺ മുതൽ ഇന്റർ മയാമിയുടെ അമരക്കാരനായ മാർട്ടിനോ, മുമ്പ് ബാഴ്‌സലോണയിലും ലയണൽ മെസ്സിയുടെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ കാലത്ത്, ഇൻ്റർ മിയാമി, ലീഗ്സ് കപ്പ്,, സപ്പോർട്ടേഴ്‌സ് ഷീൽഡ് എന്നിവ നേടിയതുൾപ്പെടെ സുപ്രധാന നാഴികക്കല്ലുകൾ നേടി. ഈ നേട്ടങ്ങൾ ക്ലബ്ബിന് 2025 ലെ ഫിഫ ക്ലബ് ലോകകപ്പിൽ ഇടവും നേടിക്കൊടുത്തു.
എന്നിരുന്നാലും, MLS കപ്പ് പ്ലേഓഫുകളിൽ മിയാമി ആദ്യ റൗണ്ടിൽ അപ്രതീക്ഷിതമായി പുറത്തായതിനാൽ ഈ സീസൺ നിരാശയോടെ അവസാനിച്ചു.