പോളണ്ട് ഗോൾ കീപ്പർ ചെസ്നി വിരമിക്കൽ പ്രഖ്യാപിച്ചു

Wasim Akram

പോളണ്ട് ഗോൾ കീപ്പർ വോയിചെക് ചെസ്നി ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഈ സീസണിൽ യുവന്റസും ആയുള്ള കരാർ അവസാനിപ്പിച്ച ശേഷം ക്ലബ് ഇല്ലാതിരുന്ന 34 കാരനായ താരം അപ്രതീക്ഷിതമായി ആണ് വിരമിക്കൽ പ്രഖ്യാപിച്ചത്. താരത്തിനെ ഫ്രീ ഏജന്റ് ആയി സ്വന്തമാക്കാൻ സൗദി പ്രൊ ലീഗ് ക്ലബ് അൽ നസർ രംഗത്ത് ഉണ്ടായിരുന്നു.

ചെസ്നി
ചെസ്നി

ചെറുപ്പത്തിൽ തന്നെ 2006 മുതൽ ആഴ്‌സണൽ അക്കാദമി തലത്തിൽ ഭാഗമായ ചെസ്നി 2009 ൽ ആഴ്‌സണൽ സീനിയർ ടീമിന്റെ ഭാഗം ആയി. തുടർന്ന് 2017 വരെ ആഴ്‌സണലിൽ കളിച്ച താരം തുടർന്ന് റോമ, യുവന്റസ് ടീമുകൾക്ക് ആയും കളിച്ചു. ആഴ്‌സണലിന് ഒപ്പം 2 തവണ എഫ്.എ കപ്പ് നേടിയ താരം യുവന്റസിന് ഒപ്പം 3 തവണ സീരി എ ജേതാവും ആയി. പോളണ്ട് ദേശീയ ടീമിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയി മാറിയ ചെസ്നി അവർക്ക് ആയി 2009 മുതൽ ഇത് വരെ 84 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.