ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ

Newsroom

Picsart 25 06 03 20 38 04 142


നിലവിലെ ചാമ്പ്യൻ ഇഗാ സ്വിറ്റെക് ചൊവ്വാഴ്ച ഫിലിപ്പ് ചാട്രിയർ കോർട്ടിൽ എലീന സ്വിറ്റോലിനയെ 6-1, 7-5 എന്ന സ്കോറിന് തകർത്ത് 2025 ലെ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ചു.
തൻ്റെ നാലാം തുടർച്ചയായ ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന പോളിഷ് അഞ്ചാം സീഡ്, 13-ാം സീഡായ ഉക്രേനിയൻ താരത്തെ പാരീസ 90 മിനിറ്റിനുള്ളിൽ തന്നെ പുറത്താക്കി. ഈ വിജയത്തോടെ തുടർച്ചയായ കിരീടങ്ങളുടെ 102 വർഷം പഴക്കമുള്ള റെക്കോർഡിന് ഒരുപടി കൂടി അടുത്തിരിക്കുകയാണ് സ്വിറ്റെക്.


ഇനി അവർ ലോക ഒന്നാം നമ്പർ താരം അരീന സബലെങ്കയെ നേരിടും. നേരത്തെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ ഷെങ് ക്വിൻവെനെ തോൽപ്പിച്ചാണ് സബലെങ്ക സെമിഫൈനലിൽ എത്തിയത്. ഇത് റോളണ്ട് ഗാരോസിലെ അവരുടെ ആദ്യ കൂടിക്കാഴ്ചയാണെങ്കിലും, മഡ്രിഡിലും റോമിലും കഴിഞ്ഞ സീസണിൽ നടന്ന ഫൈനലുകളിൽ സബലെങ്കയെ തോൽപ്പിച്ചതിനാൽ ക്ലേ കോർട്ടിൽ സ്വിറ്റെക്കിന് മേൽക്കൈയുണ്ട്.