ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കിയ പരിശീലകൻ സ്റ്റീവ് കൂപ്പർ ഇനി സ്വാൻസിയെ പരിശീലിപ്പിക്കും. കൂപ്പർ ഔദ്യോഗികമായി ചാമ്പ്യൻഷിപ്പ് ക്ലബായ സ്വാൻസിയുടെ ചുമതലയേറ്റെടുത്തു. മൂന്നു വർഷത്തെ കരാറിലാണ് കൂപ്പറിന്റെ നിയമനം. 2017ൽ ആയിരുന്നു ഇന്ത്യയിൽ അണ്ടർ 17 ലോകകപ്പ് നടന്നത്. അന്ന് ഫിൽ ഫോഡൻ, സാഞ്ചോ തുടങ്ങിയ ഇപ്പോഴത്തെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളായ താരങ്ങളെ അണിനിരത്തി ആയിരുന്നു കൂപ്പർ കിരീടം ഉയർത്തിയത്.
കഴിഞ്ഞ സീസൺ അവസാനം സ്വാൻസിയുടെ മുൻ പരിശീലകൻ ഗ്രഹാം പോർട്ടർ സ്ഥാനം ഒഴിഞ്ഞിരുന്നു. പോർട്ടർ ഇപ്പോൾ പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റന്റെ പരിശീലകനാണ്. പ്രീമിയർ ലീഗിലേക്ക് സ്വാൻസിയെ എത്തിക്കുക എന്നതാകും കൂപ്പറിന്റെ പ്രധാന ദൗത്യം.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



