ഇന്ത്യൻ അണ്ടർ 15 പരിശീൽകനായി സുരെൻ ഛേത്രി

Newsroom

ഇന്ത്യൻ അണ്ടർ 15 ടീമിന്റെ പരിശീലകനായി സുരൻ ഛേത്രി ചുമതലയേറ്റു. സിക്കിം സ്വദേശിയാണ് സുരെൻ ഛേത്രി. സിക്കിമിലെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി പ്രവർത്തിച്ച് ശ്രദ്ധേയനായ പരിശീലകനാണ് സുരെൻ ഛേത്രി. എ എഫ് സി എ ലൈസൻസ് ഉണ്ട് ഇദ്ദേഹത്തിന്. നംചി സ്പോർട്സ് ആൻഡ് യൂത്ത് ടീമിന്റെ പരിശീലകനായിരുന്നു.

ഇന്ത്യൻ പരിശീലകനായതിൽ സന്തോഷമുണ്ടെന്നും, ദേശീയ ടീമിന്റെ പരിശീലകനാകുന്നതിൽ അഭിമാനം ഉണ്ടെന്നും സുരെൻ പറഞ്ഞു‌. തന്റെ കൂടെ എന്നും ഉണ്ടായിരുന്ന സിക്കിമിലെ ഫുട്ബോൾ സ്നേഹികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ സംസ്ഥാനത്തിലെ ഫുട്ബോൾ മേഖലയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ താൻ ഇവിടെ എത്തില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial