കേരള ബ്ലാസ്റ്റേഴ്സിനായി മുമ്പ് കളിച്ചിട്ടുള്ള ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗദരിയെ സൂപ്പർ ലീഗ് കേരള ക്ലബായ ഫോഴ്സാ കൊച്ചി സ്വന്തമാക്കി. ക്ലബ് ഔദ്യോഗികമായി ഈ ട്രാൻസ്ഫർ പൂർത്തിയാക്കി.
കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്സിനായാണ് സുഭാഷിഷ് കളിച്ചത്. അതിനു മുമ്പ് റിയൽ കാശ്മീരിനായും കളിച്ചു. ഈസ്റ്റ് ബംഗാൾ,നോർത്ത് ഈസ്റ്റ്, ജംഷദ്പൂർ, എഫ് സി ഗോവ, ഡെൽഹി ഡൈനാമോസ്, അത്ലറ്റിക്കോ കൊൽക്കത്ത എന്ന് തുടങ്ങി നിരവധി ക്ലബുകൾക്ക് ആയി സുഭാഷിഷ് കളിച്ചിട്ടുണ്ട്.
സൂപ്പർ ലീഗ് കേരള സീസൺ സെപ്റ്റംബർ ഏഴിനാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചി മലപ്പുറം എഫ് സിയെ ആണ് നേരിടുന്നത്.