സൂപ്പര്‍ ലീഗ് കേരള; ജവഹര്‍ സ്റ്റേഡിയം ഒരുങ്ങുന്നു

Newsroom

Picsart 25 10 01 15 16 49 137

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ഹോം സ്‌റ്റേഡിയമായ കണ്ണൂര്‍ മുന്‍സിപ്പിള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സൂപ്പര്‍ ലീഗ് മത്സരത്തിന് അനുയോജ്യമായ രീതിയില്‍ സ്‌റ്റേഡിയത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടില്‍ പുല്ല് വെച്ച് പിടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടം ഇതിനകം പൂര്‍ത്തായി സൂപ്പര്‍ ലീഗില്‍ നിന്നുള്ള പ്രത്യേക ടെക്‌നിക്കല്‍ സംഘം വന്ന് പരിശോധന നടത്തി തൃപ്തിയും അറിയിച്ചിരുന്നു.

1000280269


ഗ്രൗണ്ടിന് ചുറ്റുമുള്ള കാടുകള്‍ വെട്ടി വൃത്തിയാക്കുന്ന പ്രവര്‍ത്തിയും ആരംഭിച്ചിട്ടുണ്ട്. സൂപ്പര്‍ ലീഗ് ടെക്‌നിക്കല്‍ സംഘം അതൃപ്ത്തി ആറിയിച്ച സ്റ്റേഡിയത്തിന് അകത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് അനുമതി ലഭിച്ചു. വാഹനങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.


സ്റ്റേഡിയത്തില്‍ താല്‍കാലികമായ ലൈറ്റ് വെച്ചു പിടിപ്പിക്കുക, ഡ്രെസ്സിംങ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംങിന് വേണ്ട പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയ പ്രര്‍ത്തികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇന്ന്(02-10-2025) കോഴിക്കോട് സൂപ്പര്‍ ലീഗിന് തിരിതെളിയും. ഒക്ടോബര്‍ അഞ്ചിന് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കോമ്പന്‍സിനെതിരെയാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആദ്യ മത്സരം.