സൂപ്പർ ലീഗ് കേരള; കണ്ണൂർ വാരിയേഴ്സിന് സെമിയിൽ കാലിക്കറ്റ് എതിരാളികൾ

Newsroom

Picsart 25 12 05 00 38 07 328
Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂരിന്റെ സ്വന്തം ക്ലബ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സെമി ഫൈനലില്‍. അവസാന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി സെമി സാധ്യത നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും തമ്മിലുള്ള മത്സരത്തില്‍ കാലിക്കറ്റ് വിജയിച്ചതോടെയാണ് യോഗ്യത നേടിയത്. പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം, നാല് സമനില, മൂന്ന് തോല്‍വിയുമായി പതിമൂന്ന് പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പില്‍ നാലാമതായി ആണ് സെമി ഫൈനലിന് യോഗ്യത നേടിയത്. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 23 പോയിന്റ് സ്വന്തമാക്കി കാലിക്കറ്റ് എഫ്‌സി ഒന്നാമതും അഞ്ച് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായി 17 പോയിന്റ് നേടി രണ്ടാമതും മൂന്ന് ജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമായി മലപ്പുറം എഫ്‌സി മൂന്നാമതുമായി ഫിനിഷ് ചെയ്തു.


രണ്ടാം സെമി ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഗ്രൂപ്പിലെ ഒ സ്ഥാനക്കാരായ കാലിക്കറ്റ് എഫ്‌സിയെ നേരിടും. ഡിസംബര്‍ 10 ാം തിയ്യതി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഒന്നാം സെമിയില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ തൃശൂര്‍ മാജിക് എഫ്‌സിയും മൂന്നാം സ്ഥാനക്കാരയ മലപ്പുറം എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. ഡിസംബര്‍ 7ാം തിയ്യതി തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് സെമി ഫൈനലിലെയും വിജയികള്‍ ഡിസംബര്‍ 14 ാം തിയ്യതി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ കൊമ്പ് കോര്‍ക്കും.