ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സൂപ്പർ ലീഗ് കേരളയിലെ ക്ലബ്ബായ മലപ്പുറം എഫ്‌സിയിൽ ഓഹരികൾ സ്വന്തമാക്കി. ഇന്ന് മലപ്പുറം എഫ് സി തന്നെ ഔദ്യോഗികമായി സഞ്ജു ക്ലബിന്റെ ഭാഗമായതായി പ്രഖ്യാപിച്ചു. ഉദ്ഘാടന സീസൺ വിജയത്തോടെ ആരംഭിച്ച മലപ്പുറം എഫ് സിക്ക് സഞ്ജുവിന്റെ വരവ് കൂടുതൽ ഊർജ്ജം നൽകും.

മലപ്പുറം എഫ്‌സി ലീഗിലെ ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തോൽപ്പിച്ചിരുന്നു. ഇനി രണ്ടാം മത്സരത്തിൽ കാലിക്കറ്റ് എഫ് സിയെ നേരിടാൻ ഇരിക്കുകയാണ്.
സൂപ്പർ ലീഗ് കേരളയ്ക്ക് ഇപ്പോൾ തന്നെ നിരവധി സെലിബ്രിറ്റി ഉടമകളുണ്ട്. നടൻ പൃഥ്വിരാജ് ഫോഴ്സാ കൊച്ചിയുടെ ഉടമയാണ്, നടൻ ആസിഫ് അലി കണ്ണൂർ വാരിയേഴ്സിൻ്റെ സഹ ഉടമയാണ്. നിവിൻ പോളി തൃശ്ശൂർ മാജികിന്റെ ഭാഗമാണ്. ബേസിൽ ജോസഫ് കാലിക്കറ്റ് എഫ് സിയുടെ ബ്രാൻഡ് അംബാസിഡറുമാണ്.