ആദ്യ പകുതിയിൽ ഫോഴ്സ കൊച്ചിയുടെ വലയിൽ 2 അടിച്ച് മലപ്പുറം എഫ് സി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ ലീഗ് കേരള പ്രഥമ സീസണിലെ ആദ്യ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ മലപ്പുറം എഫ് സി ഫോഴ്സ കൊച്ചിക്ക് എതിരെ രണ്ടു ഗോളിന് മുന്നിൽ നിൽക്കുന്നു. മത്സരത്തിന്റെ നാലാം മിനുട്ടിൽ പിറന്ന ഗോളാണ് മലപ്പുറം എഫ് സിക്ക് ലീഡ് നൽകിയത്.

Picsart 24 09 07 20 37 14 004
ആദ്യ ഗോൾ ആഘോഷിക്കുന്ന പെഡ്രോ മാൻസി

കളി ആരംഭിച്ച് നടത്തിയ ആദ്യ ആക്രമണം തന്നെ ഗോളായി മാറി. വലതു വിംഗിൽ നിന്ന് നന്ദു കൃഷ്ണ നൽകിയ ക്രോസ് മാൻസി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ഫോഴ്സ ഗോൾ കീപ്പർ സുഭാഷിശിന് പന്ത് വലയിൽ പതിക്കുന്നത് നോക്കി നിൽക്കാനെ ആയുള്ളൂ.

ഇതിനു ശേഷം ഫോഴ്സ കൊച്ചി അറ്റാക്കുകൾ നടത്തി എങ്കിലും കൃത്യമായ എൻഡ് പ്രൊഡക്ട് അവരിൽ നിന്ന് ഉണ്ടായില്ല‌. അർജുൻ ജയരാജിന്റെ ഒരു ഷോട്ട് മിഥുൻ അനായാസം സേവ് ചെയ്തു. നിജോ ഗിൽബേർട്ടിന്റെ രണ്ട് ലോംഗ് റേഞ്ച് ശ്രമങ്ങൾ ടാർഗറ്റിൽ എത്തിയതുമില്ല.

39ആം മിനുട്ടിൽ ഫസലു റഹ്മാനിലൂടെ മലപ്പുറം എഫ് സി ലീഡ് ഇരട്ടിയാക്കി. ബേറ്റിയ ബോക്സിലേക്ക് നൽകിയ ഒരു ക്രോസ് മാൻസി ഗോൾ വലക്ക് സമാന്താരമായി ഹെഡ് ചെയ്തു. ഒരു ഡൈവിംഗ് ഫിനിഷിലൂടെ ഫസലുറഹ്മാൻ പന്ത് വലയിൽ എത്തിച്ചു. സ്കോർ 2-0. ആദ്യ പകുതിയുടെ അവസാനം ഒമ്രാനു മുന്നിൽ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ഫോഴ്സ കൊച്ചി ഡിഫൻഡർക്ക് പന്ത് ടാർഗറ്റിൽ എത്തിക്കാൻ ആയില്ല.