മലയാളി ഗോൾ കീപ്പർ മുഹമ്മദ് നിഷാദ് ഇനി സൂപ്പർ ലീഗ് കേരള ക്ലബായ കാലിക്കറ്റ് എഫ് സിയിൽ. കാലിക്കറ്റ് എഫ് സി ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാനമായി താരം ഈസ്റ്റ് ബംഗാളിനായാണ് കളിച്ചത്. 2022ൽ ആയിരുന്നു താരം കൊൽക്കത്തയിൽ എത്തിയത്. അവിടെ ഈസ്റ്റ് ബംഗാളിന്റെ റിസേർവ്സ് ടീമിനായി കളിച്ചു.

നിലമ്പൂർ സ്വദേശിയായ നിഷാദ് വലിയ നല്ല ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരമാണ്. ഈസ്റ്റ് ബംഗാളിൽ പോകുൻ മുമ്പ് ആറ് വർഷത്തോളം നിഷാദ് ഗോകുലം കേരള യുവ ടീമുകളുടെ ഒപ്പം ഉണ്ടായിരുന്നു.