സൂപ്പര്‍ ലീഗ് കേരളയില്‍ നവംബര്‍ മാസത്തില്‍ മികച്ച പ്രകടനം നടത്തിയവരുടെ ഇലവനില്‍ ഇടംപിടിച്ച് കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ വിങ്ങര്‍ കണ്ണൂരുക്കാരന്‍ മുഹമ്മദ് സിനാന്. സൂപ്പര്‍ ലീഗ് കേരളയില്‍ നിലവില്‍ സിനാന് മൂന്നു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.
അതോടൊപ്പം ഒമ്പാതാം ആഴ്ചയിലെ ഇലവനില്‍ പ്രതിരോധ താരം സന്ദീപും പത്താം ആഴ്ചയിലെ ഇലവനില്‍ കണ്ണൂര്‍ വാരിയേഴ്സില്‍ നിന്ന് മൂന്ന് താരങ്ങളും മികച്ച ഇലവനില്‍ ഇടംപിടിച്ചു. പ്രതിരോധ താരങ്ങളായ വികാസും മനോജും അറ്റാക്കിംങ് താരം ടി ഷിജിനുമാണ് ഇലവനില്‍ ഇടംനേടിയത്. മൂന്ന് താരങ്ങളും മികച്ച പ്രകടനമാണ് അവസാന ആഴ്ച തൃശൂര്‍ മാജിക് എഫ്സിക്കെതിരെ കാഴ്ചവെച്ചത്.