തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, പ്രതിരോധ താരം മോഹമദ് സനൂത്തിനെ വരാനിരിക്കുന്ന സൂപ്പർ ലീഗ് കേരള സീസണിനായി ശ്രീനിധി ഡെക്കാൻ എഫ്‌സിയിൽ നിന്ന് ലോണിൽ സ്വന്തമാക്കി എന്ന് 90ndStoppage റിപ്പോർട്ട് ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഗോകുലം കേരള എഫ്‌സി, ഡയമണ്ട് ഹാർബർ എഫ്‌സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള താരമാണ് സനൂത്ത്ം
2024-ൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമുമായി വഴിപിരിഞ്ഞതിന് ശേഷം ശ്രീനിധി ഡെക്കാൻ എഫ്‌സിയിലേക്ക് മാറിയ സനൂത്തിന്റ കരിയറിലെ ഒരു പുതിയ അധ്യായമാണിത്.