കേരളത്തിന്റെ വിശ്വാസനാമമായ മില്‍മ സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ ഹൈഡ്രേഷന്‍ സ്പോണ്‍സറായി. 2025-26 സീസണിലേക്കാണ് മില്‍മ കണ്ണൂര്‍ വാരിയേഴ്സിന്റെ ഹൈഡ്രേഷന്‍ സ്പോണ്‍സറായത്.

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന മില്‍മ 1980 ലാണ് രൂപീകരിച്ചത്. ഇന്ന് മില്‍മ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാത ഒരു വീടുപോലും കേരളത്തില്‍ ഉണ്ടാകില്ല എന്നതാണ് സത്യം. പാലിന് സുപ്രസിദ്ധമായ മില്‍മ ഇന്ന് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഇറക്കുന്നുണ്ട്. പാനീയ വിഭാഗത്തില്‍ കുടിവെള്ളം കൂടാതെ മില്‍മ ജൂയ് എന്നാ പേരില്‍ പല രുചികളില്‍ ലഭിക്കുന്ന ഫ്‌ലേവേര്‍ഡ് മില്‍ക്ക്, മംഗോ ജ്യൂസ് എന്നിവ, ശുദ്ധമായ പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാല്‍ പേഡ, ചക്ക ചേര്‍ത്തുണ്ടാക്കുന്ന ചക്ക പേഡ, നെയ്യ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഗീ ബിസ്‌ക്കറ്റ് തുടങ്ങിയ മധുര പലഹാരങ്ങള്‍, ഐസ് ക്രീം, ബട്ടര്‍, പനീര്‍, ഡെയറി വൈറ്റ്‌നര്‍, എന്ന് വേണ്ട ഒരു വീട്ടിലേക്കു ആവശ്യമായ ഒരു പിടി ഉത്പന്നങ്ങള്‍ മില്‍മക്ക് സ്വന്തമായുണ്ട്, കൂടാതെ ബട്ടര്‍ ഇടിയപ്പം, ഗീ ഉപ്പുമാവ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇന്‍സ്റ്റന്റ് വിഭവങ്ങളും മില്‍മയുടേതായി പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്കായി നിലവിലുണ്ട്.
കേരളത്തിലെ ക്ഷീര കര്‍ഷകരുടെ സ്വന്തം സ്ഥാപനമായ മില്‍മ ഇന്ത്യയില്‍ ഏറ്റവുമധികം പാല്‍ വില നല്‍കുന്ന സഹകരണ സ്ഥാപനമാണ്, കര്‍ഷകരുടെ പിന്തുണയ്ക്കായി പാലുല്‍പാദനം കൂട്ടുക, ഉത്പാദന ചെലവ് കുറക്കുക, കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിങ്ങനെ ഈ മേഖലയില്‍ സാധ്യമായ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കുന്നത് വഴി രാജ്യത്തിലെ തന്നെ മികച്ച സഹകരണ പ്രസ്ഥാനങ്ങളില്‍ ഒന്നായി മില്‍മ മാറിയിരിക്കുന്നു. ‘ഉപഭോക്തൃ സംതൃപ്തി കര്‍ഷക സമൃദ്ധിയിലൂടെ’ എന്ന ആപ്ത വാക്യത്തിലൂന്നിയുള്ള മില്‍മയുടെ പ്രവര്‍ത്തനം ഉപഭോക്താക്കളെയും കര്‍ഷകരെയും ഒരേ സമയം ചേര്‍ത്ത് നിര്‍ത്തുന്നു.
കേരളത്തില്‍ ലോകനിലവാരത്തില്‍ ഒരു ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ വാരിയേസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മില്‍മ അധികൃതര്‍പറഞ്ഞു.