സൂപ്പർ ലീഗ് കേരള പ്രഥമ സീസണിലെ ആദ്യ വിജയം മലപ്പുറം എഫ് സിക്ക് സ്വന്തമാക്കി. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചിയെ നേരിട്ട മലപ്പുറം എഫ് സി എതിരില്ലാത്തരണ്ടു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ മലപ്പുറം രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

കളി ആരംഭിച്ച് നടത്തിയ ആദ്യ ആക്രമണം തന്നെ ഗോളായി മാറി. വലതു വിംഗിൽ നിന്ന് നന്ദു കൃഷ്ണ നൽകിയ ക്രോസ് മാൻസി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ഫോഴ്സ ഗോൾ കീപ്പർ സുഭാഷിശിന് പന്ത് വലയിൽ പതിക്കുന്നത് നോക്കി നിൽക്കാനെ ആയുള്ളൂ.
ഇതിനു ശേഷം ഫോഴ്സ കൊച്ചി അറ്റാക്കുകൾ നടത്തി എങ്കിലും കൃത്യമായ എൻഡ് പ്രൊഡക്ട് അവരിൽ നിന്ന് ഉണ്ടായില്ല. അർജുൻ ജയരാജിന്റെ ഒരു ഷോട്ട് മിഥുൻ അനായാസം സേവ് ചെയ്തു. നിജോ ഗിൽബേർട്ടിന്റെ രണ്ട് ലോംഗ് റേഞ്ച് ശ്രമങ്ങൾ ടാർഗറ്റിൽ എത്തിയതുമില്ല.
39ആം മിനുട്ടിൽ ഫസലു റഹ്മാനിലൂടെ മലപ്പുറം എഫ് സി ലീഡ് ഇരട്ടിയാക്കി. ബേറ്റിയ ബോക്സിലേക്ക് നൽകിയ ഒരു ക്രോസ് മാൻസി ഗോൾ വലക്ക് സമാന്താരമായി ഹെഡ് ചെയ്തു. ഒരു ഡൈവിംഗ് ഫിനിഷിലൂടെ ഫസലുറഹ്മാൻ പന്ത് വലയിൽ എത്തിച്ചു. സ്കോർ 2-0. ആദ്യ പകുതിയുടെ അവസാനം ഒമ്രാനു മുന്നിൽ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ഫോഴ്സ കൊച്ചി ഡിഫൻഡർക്ക് പന്ത് ടാർഗറ്റിൽ എത്തിക്കാൻ ആയില്ല.
രണ്ടാം പകുതിയിലും ഫോഴ്സ കൊച്ചിക്ക് മലപ്പുറം എഫ് സിയുടെ മികവിലേക്ക് എത്താൻ ആയില്ല. വലിയ സമ്മർദ്ദം ഇല്ലാതെ തന്നെ വിജയം ഉറപ്പിക്കാൻ മലപ്പുറം എഫ് സിക്ക് ആയി.
1 thought on “മലപ്പുറം മാസ്സ്! സൂപ്പർ ലീഗ് കേരള ചരിത്രത്തിലെ ആദ്യ മത്സരത്തിൽ ഫോഴ്സ കൊച്ചിയെ വീഴ്ത്തി”
Comments are closed.