പരിചയസമ്പന്നനായ ബ്രസീലിയൻ പ്രതിരോധ താരം മൈൽസൺ ആൽവെസുമായി കരാറിലെത്തി ത്രിശ്ശൂർ മാജിക് എഫ്‌സി. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി കളിച്ച ആൽവെസ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് പരിചിതനാണ്. ചെന്നൈയിനൊപ്പം രണ്ട് ഐ എസ് എൽ കിരീടങ്ങൾ അദ്ദേഹം നേടി.
2015ലും 2018ലും ആണ് അദ്ദേഹം ഐ എസ് എൽ ചാമ്പ്യൻ ആയത്. ഒരു സീസണ നോർത്ത് ഈസ്റ്റിനായും താരം കളിച്ചു. അവസാനമായി ബ്രസീലിയൻ ലീഗിലാണ് കളിച്ചത്. 37കാരനാണ് എന്നത് മാത്രമാണ് ആൽവസിന്റെ സൈനിംഗിലെ ആശങ്ക.