സൂപ്പര്‍ ലീഗ് കേരളയിലെ ആഴ്ചയിലെ ഇലവനില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബില്‍ നിന്ന് മൂന്ന് പേര്. പ്രതിരോധനിരയില്‍ വലത് ബാക്ക് സച്ചിന്‍ സുനി, മധ്യനിരയില്‍ ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്‌സാംബ അറ്റാക്കിംങില്‍ മുഹമ്മദ് സിനാന്‍ എന്നിവരാണ് ഇടംപിടിച്ചത്. മൂന്ന് താരങ്ങളും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
മുഹമ്മദ് സിനാന്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെയുള്ള മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തി ഒരു അസിസ്റ്റ് നേടിയിരുന്നു. കൊമ്പന്‍സ് നേടിയ സെല്‍ഫ് ഗോളിന് വഴിഒരുക്കിയതും സിനാന്‍ ആയിരുന്നു. മത്സരത്തിന് ഉടനീളം അറ്റാക്കിംങിലും പ്രതിരോധത്തിലും മിന്നും പ്രകടനം നടത്തി ശ്രദ്ധനേടി.
ലവ്‌സാംബ മത്സരത്തിന്റെ താളം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പ്രതിരോധനിരക്കും അറ്റാക്കിംങിനും ഇടയില്‍ ഒരു പാലം പോലെ നില്‍ക്കാന്‍ ലവ്‌സാംബക്കായി. സച്ചിനും മികച്ച പ്രകടനം നടത്തി. നിരവധി ഗോള്‍ അവസരങ്ങളും സൃഷ്ടിച്ചു. മലപ്പുറം എഫ്‌സിക്കെതിരെ ഒക്ടോബര്‍ 12 ന് ആണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ രണ്ടാം മത്സരം