സൂപ്പര്‍ ലീഗ് കേരളയില്‍ ഒക്ടോബര്‍ മാസത്തെ മികച്ച പരിശീലകനുള്ള അവര്‍ഡ് സ്വന്തമാക്കി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകന്‍ മാനുവല്‍ സാഞ്ചസ്. ഒക്ടോബര്‍ മാസത്തില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവും രണ്ട് സമനിലയുമായി തോല്‍വി അറിയാതെ കണ്ണൂര്‍ വാരിയേഴ്‌സ് മുന്നേറുകയായിരുന്നു. അതോടൊപ്പം ഒക്ടോബര്‍ മാസത്തിലെ മികച്ച ഇലവനില്‍ രണ്ട് കണ്ണൂര്‍ വാരിയേഴ്‌സ് താരങ്ങളും ഇടംപിടിച്ചു. പ്രതിരോധ താരം വികാസ് സൈനിയും മധ്യനിര താരം ഏണസ്റ്റീന്‍ ലവ്‌സാംബയുമാണ് ടീമില്‍ ഇടംപിടിച്ചത്.














