കണ്ണൂര്‍: റണ്‍ വിത്ത് വാരിയേഴ്‌സ് എന്ന മുദ്രാവാക്യമുയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ സഹകരണത്തോടെ റണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 2 ന് ഞായറാഴ്ച കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് തവക്കര ബസ്റ്റാന്റ്, പ്രഭാത് ജംഗ്ഷന്‍, കണ്ണൂര്‍ ലൈറ്റ് ഹൗസ് റോഡ്, പയ്യാമ്പലം ബീച്ച് വരെ 5 കിലോമീറ്റര്‍ നീളുന്നതാണ് റണ്‍. പരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം ക്യാഷ് പ്രൈസ് നല്‍ക്കുന്നതായിരിക്കും. ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഇരുവിഭാഗങ്ങള്‍ക്കും 7000, 3500, 2500, രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍ക്കും. മത്സരത്തില്‍ പങ്കെടുക്കുന്നു എല്ലാവര്‍ക്കും മെഡല്‍, സര്‍ട്ടിഫിക്കറ്റ്, ജേഴ്‌സി, റിഫ്രഷ്‌മെന്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
റണ്ണില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 1 ന് രാത്രി 8 മണിക്ക് മുമ്പായി www.kannurwarriorsfc.com എന്ന വെബ് സൈറ്റിലോ, കിംസ് ശ്രീചന്ദിന്റെ സമൂഹ്യമാധ്യമത്തിലോ നല്‍കിയിട്ടുള്ള ലിംങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. നവംബര്‍ 2 ന് രാവിലെ 5.30 മുതല്‍ 6.00 മണി വരെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 890 7212 027.














