മത്സരാര്‍ത്ഥികള്‍ക്ക് ആവേശമായി റണ്ണില്‍ പങ്കെടുത്ത് കണ്ണൂർ വാരിയേഴ്സ് കോച്ച് മാനുവല്‍ സാഞ്ചസ്

Newsroom

Picsart 25 11 02 12 51 28 044
Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ണൂര്‍: റണ്‍ വിത്ത് വാരിയേഴ്സ് എന്ന മുദ്രാവാക്യമുയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ സഹകരണത്തോടെ റണ്‍ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 7.30 ന് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച റണ്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മത്സരാര്‍ത്ഥികള്‍ക്ക് ആവേശമായി മുഖ്യപരിശീലകനും റണ്ണില്‍ പങ്കെടുത്തു. 5 കിലോ മീറ്റര്‍ നീളുന്ന റണ്ണില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ലധികം താരങ്ങളാണ് പങ്കെടുത്തത്.

1000316130


പുരുഷന്‍മാരുടെ വിഭാഗത്തില്‍ കോഴിക്കോട് താമരശ്ശേരി സ്വദേശി നബീല്‍ സാഹി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വയനാട് വടുവിന്‍ച്ചാല്‍ സ്വദേശി സന്ദീപ് വി.കെ. രണ്ടും കൊല്ലം അഞ്ചല്‍ സ്വദേശി ശിവ മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഷില്‍പ ഒന്നാം സ്ഥാനം നേടിയപ്പോള്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിനികളായ ജിന്‍സി രണ്ടും രഞ്ജിത മൂന്നും സ്ഥാനം നേടി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സെര്‍ട്ടിഫിക്കറ്റും മെഡലും കൈമാറി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ താരങ്ങള്‍ക്കും സെര്‍ട്ടിഫിക്കറ്റും മെഡലും റിഫ്രഷ്‌മെന്റും ഒരുക്കിയിരുന്നു.
റണ്‍ വിത്ത് വാരിയേഴ്‌സില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ 50 ശതമാനം ഇളവില്‍ ഫുള്‍ ബോഡി ചെക്കപ്പും അതോടൊപ്പം പങ്കെടുത്തവര്‍ക്കോ അവരുടെ ഫാമിലിക്കോ സൗജന്യമായി ഡയറ്റ് പ്ലാനും നല്‍കുമെന്ന് കിംസ് ശ്രീചന്ദ് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.


ഡോ. ദില്‍ഷാദ് ടി.പി., ഡോ. കൃഷ്ണകുമാര്‍, ഡോ. സാജന്‍ മോഹന്‍രാജ്, ഡോ. മുഹമ്മദ് ഷഫീഖ് എ, ഡോ മുനിസ് മുഹമ്മദ് അഷ്‌റഫ്, ഡോ. സന്ദീപ് വി.എസ്, ഡോ. ഹിദേഷ് രാമകൃഷ്ണന്‍, സംഘാടക സമിതി കണ്‍വീനര്‍ എം.കെ. നാസര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.