വിദേശ താരങ്ങളെ വരവേറ്റ് റെഡ് മറിനേഴ്‌സ്

Newsroom

Img 1006
Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ രണ്ടാം സിസണിലെ വിദേശ താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ വരവേല്‍പ്പ് നല്‍കി ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സ്്. സെനഗലില്‍ നിന്നുള്ള സ്‌ട്രൈക്കര്‍ അബ്ദു കരിം സാംബ് ആണ് ആദ്യം എത്തിയത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി 8.20 ന് എത്തിയ താരത്തെ ടീം മാനേജര്‍ അല്‍ഫിന്‍ ടീമിന്റെ പെനന്റ് (ഹാന്‍ഡ് ഫ്‌ളാഗ്) നല്‍ക്കി സ്വീകരിച്ചു. തുടര്‍ന്ന് ആരാധകരില്‍ നിന്ന് രണ്ടു പേര്‍ താരത്തെ സ്‌കാഫ് അണിച്ചു. താരത്തെ കാത്ത് 20 ഓളം ആരാധകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സ്വാഗതം ചെയ്ത് കൊണ്ടുള്ള ബാനറിനു പിന്നില്‍ എല്ലാവരും അണിനിരന്ന് കൈയ്യടികളോടെ ഉച്ചത്തിലുള്ള ചാന്റുകള്‍ ചൊല്ലിയാണ് താരത്തെ വരവേറ്റത്.

1000267217


ഞായറാഴ്ച പുലര്‍ച്ചെ 2.30 ന് മധ്യനിര താരം ടുണീഷ്യയില്‍ നിന്നുള്ള നിദാല്‍ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് കാറ് മാര്‍ഗം കണ്ണൂരിലെത്തി. വൈകീട്ട് 5.45 ന് സ്പാനിഷ് താരങ്ങളായ അസിയര്‍, അഡ്രിയാന്‍ എന്നിവര്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ആദ്യ സീസണില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളായത് കൊണ്ട് തന്നെ നിരവധി ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്. തിങ്കാളാഴ്ച മുതല്‍ നാല് താരങ്ങളും ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

മുഖ്യപരിശീലകനും രണ്ട് വിദേശ താരങ്ങളുമാണ് ഇനിടീമിനൊപ്പം ചേരാനുള്ളത്. കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് പരിശീലനം. ഇന്ത്യയില്‍ നിന്നുള്ള അല്ലാ താരങ്ങളും നിലവില്‍ ടീമിനൊപ്പമുണ്ട്

ആരാണ് റെഡ് മറൈനേഴ്‌സ്

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ സജീവമായ ആരാധക സംഘമാണ് റെഡ് മറൈനേഴ്‌സ്. 2024 ല്‍ ക്ലബ് രൂപീകരിച്ച സമയത്താണ് റെഡ് മറൈനേഴ്‌സ് എന്ന ആരാധക കൂട്ടായ്മയും രൂപീകരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും നിലവില്‍ ആരാധകര്‍ സജീവമാണ്. സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് ആവേശം പകരുന്നതിനൊപ്പം വിവിധ സമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും വലിയ പങ്ക് വഹിക്കാറുണ്ട്. ആദ്യ സീസണില്‍ കോഴിക്കോട് ഹോം സ്‌റ്റേഡിയം ആയിരുന്നപ്പോള്‍ കണ്ണൂരില്‍ നിന്ന് കോഴിക്കോട് എത്തി റെഡ് മറൈനേഴ്‌സ് ടീമിന് പിന്തുണ നല്‍കിയിരുന്നു.