സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ കണ്ണൂര്‍ വാരിയേഴ്സിന്റെ ആദ്യ വിദേശ താരം ഇന്ന് എത്തും. വൈകീട്ട് 8.20 ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെനഗലില്‍ നിന്നുള്ള സ്ട്രൈക്കര്‍ അബ്ദു കരിം സാംബ് ആണ് ആദ്യം എത്തുക. 14 ാം തിയ്യതി പുലര്‍ച്ചെ 2.35 ന് കോഴിക്കോട് വിമാനത്താവളത്തില്‍ ടുണീഷന് താരം നിദാലും വൈകീട്ട് 3.40 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്പാനിഷ് താരങ്ങളായ അഡ്രിയാന്‍, അസിയര്‍ എന്നിവര്‍ ഇറങ്ങും. എല്ലാ താരങ്ങള്‍ക്കും കണ്ണൂര്‍ വാരിയേഴ്സ് ആരാധക കൂട്ടായ്മ റെഡ് മറിനേഴ്സ് വിമാനത്താവളത്തില്‍ സ്വീകരണം നല്ക്കും.